തൃശ്ശൂർ: ദേശീയ പാതയിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ആണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്.
അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിന്റെ മകൻ നിഖിലാണ് മരിച്ചത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്.
ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്