കെഎസ്ആര്‍ടിസി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി

JUNE 15, 2026, 1:38 AM

പത്തനംതിട്ട: അടൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി.   അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. 

 ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചത്. ആര്‍ വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സ്ത്രീയ്ക്ക് നേരെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ വടി വീശുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അന്ധനായ വ്യക്തിക്കൊപ്പമായിരുന്നു സ്ത്രീയെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ കാത്ത് നിന്നവരോട് സ്ത്രീ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ വടികൊണ്ട് അടിച്ചു എന്നാണ് പരാതി. 

vachakam
vachakam
vachakam

സംഭവത്തിന് പിന്നാലെ സ്ത്രീ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വടികൊണ്ട് അടിച്ചുവെന്നും സ്ഥലത്ത് നിന്ന് ഓടിച്ചുവിട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം ബസ് സ്റ്റാന്‍ഡ് പരിസരം ഭിക്ഷാടന നിരോധന മേഖലയാണെന്നും അതുകൊണ്ട് മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam