തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിക്കുന്നു എന്ന് ഹൈക്കമാൻ്റ്.
സഭയിൽ പാർട്ടി വിപ്പ് ബാധകമെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കുനാൽ ഘോഷ് എംപിയെ ടിഎംസി സസ്പെൻ്റ് ചെയ്തിന് ശേഷവും വിപ്പ് നൽകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡിൻ്റെ പ്രതികരണം.
അതേസമയം രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സാന്നിധ്യം പ്രതിപക്ഷത്തെ പ്രതിരോധത്തിൽ ആക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം രാഹുൽ സഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിലെ ഒരു വിഭാഗം രംഗത്തെത്തി. കോൺഗ്രസിനെ അനുകൂലിക്കുന്ന സൈബർ പ്രൊഫൈലുകൾ രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്