കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ചു കയറി പിറന്നാളാഘോഷം നടത്തിയ അഞ്ചുപേർക്കെതിരെ കേസെടുത്തു പോലീസ്. യുവതിയടക്കം കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തത്.
അതേസമയം കഴിഞ്ഞ സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ പിറന്നാൾ ആഘോഷിക്കാനാണ് യുവാക്കൾ പൊലീസ് ആസ്ഥാനത്തെ കാന്റീന് സമീപമെത്തിയത്. ഇവിടെ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ അടക്കം പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
എന്നാൽ അതീവ സുരക്ഷ മേഖലയിൽ പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് പ്രതികൾ അകത്ത് കടന്നതെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തിയെന്നുമാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കൊല്ലം കാർ അപകടം: വാഹനം ഓടിച്ചത് സി.പി.ഐ.എം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ
2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം: