തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന് (KFDC) വനപരിപാലന പ്രവർത്തനങ്ങൾ തുടരുന്നതിന് 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടം 25 വർഷത്തേക്ക് പുതുക്കി നൽകി.
കഴിഞ്ഞ ഡിസംബർ 31 അവസാനിച്ച പാട്ടക്കാലാവധി കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി കെഎസ്എഫ്ഡിസിയ്ക്കുണ്ടായ നഷ്ടം ഒരു പരിധിവരെ ഇതിലൂടെ നികത്താൻ കഴിയും. ഇതോടെ കെഎഫ്സിസിയ്ക്ക് കീഴിലുള്ള 600 ഓളം തൊഴിലാളികളുടെ ദുരിതത്തിന് ആശ്വാസമായി.
1976 മുതൽ വിവിധ വനം ഡിവിഷനുകൾക്ക് കീഴിലായി സംസ്ഥാന സർക്കാർ കൈമാറിയ 10,618.897 ഹെക്ടർ വനഭൂമിയാണ് വനവിളകൾ വളർത്തന്നതിനായി കോർപ്പറേഷന് പാട്ടത്തിന് നൽകിയിരുന്നത്.
ഇതിൽ 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടമാണ് 25 വർഷത്തേക്ക് കൂടി സർക്കാർ പുതുക്കി നൽകിയത്. ബാക്കിയുള്ള 2,968.741 ഹെക്ടർ ഭൂമി നാണ്യവിള തോട്ടങ്ങൾക്കുള്ള പാട്ടത്തുക അടച്ച് കോർപ്പറേഷന്‍റെ കൈവശമാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല