ജീവനെടുത്തത് ഫ്രീ ഫയർ ഗെയിം ടാസ്‌ക്കോ?  17 കാരൻ ജീവനൊടുക്കിയതിൽ ഗെയിം ടാസ്‌ക്ക് കേന്ദ്രീകരിച്ച് അന്വേഷണം

FEBRUARY 22, 2026, 10:46 PM

എറണാകുളം: 17 കാരൻ ജീവനൊടുക്കിയതിൽ ഗെയിം ടാസ്‌ക്ക് കേന്ദ്രീകരിച്ച് അന്വേഷണം. ഞാറക്കൽ സ്വദേശി  അർജുൻ നിരന്തരം കളിച്ചിരുന്ന ഫ്രീ ഫയർ ഗെയിം ടാസ്‌ക്കാണോ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് സംശയം ഉയരുന്നത്.

 മകൻ മൊബൈൽ ഗെയിം കളിക്കുമായിരുനെന്ന് മാതാപിതാക്കൾ നേരത്തെ മൊഴി നൽകിയിരുന്നു. ഗെയിം കേന്ദ്രീകരിച്ച് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.

അതേസമയം കടൽ വെള്ളം കയറി നശിച്ചതിനാൽ ഫോൺ പരിശോധിക്കാനായിട്ടില്ല. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

vachakam
vachakam
vachakam

വെള്ളിയാഴ്ചയാണ് അർജുന്റെ മൃതദേഹം വളപ്പ് ബീച്ചിൽ നിന്നും കണ്ടെത്തിയത്. അതേസമയം അർജുൻ ജീവനൊടുക്കിയതിന് പിന്നിൽ ഗെയിം അല്ലെന്നും മറ്റാരുടേയോ പ്രേരണയുണ്ടെന്നുമാണ് കുടുംബം ആരോപിച്ചത്. മൂന്ന് കിലോമീറ്റർ ദൂരം നടന്ന് നട്ടുച്ചയ്ക്ക് ബീച്ചിലെത്തിയത് അസ്വാഭാവികമാണ്.

അർജുന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ലെന്നും എല്ലാ മരണങ്ങളും ഓൺലൈൻ ഗെയിം അഡിക്ഷന്റെ ലേബലിലാക്കരുതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam