ചെന്നൈയിൽ ദളിത് യുവാവിനെ കാമുകിയുടെ കുടുംബം കൊന്നതായി റിപ്പോർട്ട്. പെരുങ്കളത്തൂർ സ്വദേശി ജീവ(24) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേർന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രബലജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ് എന്നാണ് പുറത്തു വരുന്ന വിവരം. ഇവരുടെ ബന്ധത്തിൽ കുടുംബത്തിന് വലിയ എതിർപ്പ് ആയിരുന്നു. തുടർന്ന് യുവതിയുടെ വീട്ടുകാർ ജീവയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ജാതിയുടെ പേരിലുള്ള കൊലയെന്ന് കരുതുന്നില്ലെന്നാണ് എസിപിയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്