ബംഗളൂരു: രാമേശ്വരം കഫേയിൽ വിളമ്പിയ ഭക്ഷണത്തിനുള്ളിൽ പുഴുവിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാമേശ്വരം കഫേയിലെ ഔട്ട്‌ലെറ്റിലാണ് യുവാവിന് വിളമ്പിയ പൊങ്കലിൽ നിന്ന് പുഴുവിനെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സംഭവം മറച്ചുവയ്ക്കാൻ ജീവനക്കാർ ശ്രമിച്ചുവെന്നും പുഴുവിനെ വീഡിയോയിൽ പകർത്താൻ തുടങ്ങിയപ്പോഴാണ് ജീവനക്കാർ പ്രതികരിക്കുകയും ക്ഷമാപണം നടത്തിയതെന്നും യുവാവ് വ്യക്തമാക്കിയത്. പിന്നീട് ജീവനക്കാർ പണം തിരികെ നൽകി ഇയാളെ പറഞ്ഞയക്കുകയായരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ബ്രാൻഡാണ് രാമേശ്വരം കഫേ. നിരവധി റെസ്റ്റോറന്റുകളുടെ ശൃംഖലകളും ഇവർക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്