ബെംഗളൂരു: രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിന് പിന്നാലെ ഭർത്താവിന്റെ പരിഹാസം. ഇതിന് പിന്നാലെ മനംനൊന്ത് യുവതി ജീവനൊടുക്കി.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് രവീഷിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്ന് യുവതിയുടെ പിതാവ് തിമ്മരാജു പൊലീസിൽ പരാതി നൽകി.
ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) യെയാണു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ 3 വയസ്സുള്ള മൂത്തമകളെ രവീഷ് ആക്രമിച്ചതായും പരാതിയിലുണ്ട്. രണ്ടാമതും പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെ ആശുപത്രി ബിൽ അടയ്ക്കാൻ പോലും ഭർത്താവ് വിസമ്മതിച്ചിരുന്നുവെന്നാണ് രക്ഷിതയുടെ മാതാപിതാക്കളുടെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്