ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞതിനെ വിമർശിക്കുന്നതും പാകിസ്താന് സ്വാതന്ത്ര്യദിനാശംസ നേരുന്നതും ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രിംകോടതി.
സർക്കാർ തീരുമാനങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് കരിദിനമാണെന്ന് ചൂണ്ടിക്കാട്ടി വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് വച്ചതില്‍ കോളജ് പ്രൊഫസർക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.
ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ വിമർശിക്കാൻ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. പീനൽ കോഡിലെ 153 എ (വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ വളർത്തൽ) പ്രകാരം എല്ലാ വിമർശനങ്ങളും കുറ്റമായി കണക്കാക്കിയാൽ ജനാധിപത്യം നിലനിൽക്കില്ല.
നിയമപരമായി വിയോജിക്കാനുള്ള അവകാശം മൗലികമാണ്. വിയോജിക്കാനുള്ള അവകാശം മാനിക്കപ്പെടണം. സർക്കാർ തീരുമാനങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരം ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ്. അത് ഭരണഘടന ഉറപ്പുനൽകുന്നു.' - ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം കരിദിനം (ബ്ലാക് ഡേ) ആണെന്ന് വാട്‌സ് ആപ് സ്റ്റാറ്റച് വച്ച കശ്മീരി പ്രൊഫസർ ജാവേദ് അഹ്‌മദ് ഹജമിനെതിരെയുള്ള കേസാണ് കോടതി പരിഗണിച്ചത്. 152 എ വകുപ്പ് പ്രകാരം മഹാരാഷ്ട്ര പൊലീസാണ് ഹജമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കോലാപൂരിലെ സഞ്ജയ് ഘോദാവദ് കോളജ് അധ്യാപകനാണ് ഇദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്