ന്യൂഡല്‍ഹി: ഉക്രെയ്ന്‍ സമാധാന ശ്രമങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. മാക്രോണും മോദിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യ-ഫ്രാന്‍സ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും വിലയിരുത്തി.
വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി വിലയിരുത്തിയെന്ന് പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റില്‍ കുറിച്ചു. ഉക്രെയ്‌നിലെ സംഘര്‍ഷം നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി കുറിപ്പില്‍ പങ്കുവച്ചു.
ഉക്രെയ്‌നില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും ദൃഢ നിശ്ചയമുള്ളവരാണെന്നും തങ്ങളുടെ സൗഹൃദത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായി സമാധാന പാത കണ്ടെത്താന്‍ ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് മാക്രോണും എക്‌സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്