ചെന്നൈ: ബിജെപിയുമായി ഒരിക്കലും കൈകോർക്കില്ലെന്ന് നടനും തമിഴ്‌നാട് വെട്രി കഴകം നേതാവുമായ വിജയ്. ഡിഎംകെയും ബിജെപിയും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടെന്നും ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നത് പോലെയാണെന്നും വിജയ് പറഞ്ഞു.
നാമക്കലിൽ നടത്തിയ ഒരു പര്യടനത്തിനിടെയാണ് വിജയുടെ പരാമർശം. ഡിഎംകെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ആളുകൾ ശ്രദ്ധിക്കണമെന്നും വിജയ് മുന്നറിയിപ്പ് നൽകി. 'ബിജെപി തമിഴ്‌നാടിന് വേണ്ടി എന്താണ് ചെയ്തത്? നീറ്റ് റദ്ദാക്കിയോ? തമിഴ്‌നാടിന് അർഹമായ ഫണ്ട് നൽകിയോ?': വിജയ് ചോദിച്ചു. 2026 ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം, ഡിഎംകെ നേതാവും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ വിജയിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ശനിയാഴ്ചകളിൽ മാത്രം പുറത്തിറങ്ങുന്ന രാഷ്ട്രീയ നേതാവല്ല താനെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
