ചെന്നൈ: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മുട്ട വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. യുദ്ധം കാരണം കയറ്റുമതി നിലച്ചതാടെയാണ് മുട്ടയുടെ സംഭരണ വില കുറഞ്ഞത്. വില ഇടിഞ്ഞതോടെ നാമക്കലിൽ കോഴിക്കർഷകർക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം നഷ്ടം വരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നിലവിൽ 4.05 രൂപയാണ് മുട്ടയുടെ സംഭരണ വില. രണ്ട് ദിവസം മുമ്പ് 4.20 രൂപയായിരുന്നു വില. മുട്ട കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചേർന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി സംഭരണവില കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
നാമക്കലിൽ നിന്ന് യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രതിദിനം 80 ലക്ഷത്തോളം മുട്ട കയറ്റുമതി ചെയ്തിരുന്നതായാണ് കണക്ക്. ഇത് നിലച്ചതോടെ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, നാമക്കലിലെ 1,200ലേറെ കോഴി ഫാമുകളിൽ ഏട്ട് കോടിയോളം മുട്ടക്കോഴികളുണ്ട്. ഇവയിൽ നിന്ന് ദിവസവും ആറ് കോടി മുട്ടയാണ് ലഭിക്കുന്നത്. ഒരു മുട്ടയുടെ ഉൽപാദന ചെലവ് 5.20 രൂപയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാൻ മുട്ട വില കുറച്ച് വിൽക്കാൻ തീരുമാനിച്ചതും നഷ്ടമാണ്. ഉൽപാദന ചെലവിനേക്കാളും കുറഞ്ഞ വിലയിൽ മുട്ട വിൽക്കുന്നതോടെ കർഷകർക്ക് ഏകദേശം ഏഴ് കോടി രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
