നടൻ രാം ചരൺ നിർമിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് വൻ അപകടം ഉണ്ടായതായി റിപ്പോർട്ട്. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അസിസ്റ്റന്റ് ക്യാമറാമാനും മറ്റ് ചില ക്രൂ അംഗങ്ങൾക്കും ഗുരുതരമായ പരിക്കേറ്റതായി ആണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ സിനിമാ സെറ്റിൽ നിന്നുള്ള ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
തെലുങ്ക് നടൻ നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന ചിത്രമാണ് 'ദി ഇന്ത്യ ഹൗസ്'. സംഭവ സമയത്ത് നടൻ നിഖിൽ സിദ്ധാർത്ഥ സെറ്റിൽ ഉണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. വെള്ളപ്പൊക്കത്തിൽ മുങ്ങിയ സെറ്റുകളിൽ നിന്ന് അവശേഷിച്ചതെല്ലാം ക്രൂ അംഗങ്ങൾ ചേർന്ന് മാറ്റുന്നതും വീഡിയോയിൽ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്