ചെന്നൈ: വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചരുടെ എണ്ണം 39 ആയി. ഇതില്‍ 8 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ അറിയിച്ചു.
കുട്ടികളടക്കം കുഴഞ്ഞു വീണ 107 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരില്‍ 9 പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ അമരാവതി മെഡിക്കല്‍ കോളജ് ആശുപത്രിയിലും കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ്.
സ്ഥലം എംഎല്‍എയും മുന്‍ മന്ത്രിയുമായ സെന്തില്‍ ബാലാജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗല്‍, നാമക്കല്‍ ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ കരൂരിലെത്തി. സമീപ ജില്ലകളില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇന്നു പുലര്‍ച്ചെ കരൂരിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
