മധുര: തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ ടിവികെ പാർട്ടി പ്രവർത്തകരോട് സംസാരിച്ചു വിജയ്. 'സിംഹക്കുട്ടികൾ' എന്നാണ് പ്രവർത്തകരെ വിജയ് അഭിസംബോധന ചെയ്തത്. കാട്ടിലെ രാജാവായ സിംഹത്തിന്റെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ പ്രസംഗം ആരംഭിച്ചത്.
അതേസമയം സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയാണ് തന്റെ പാർട്ടിയുടെ മുൻഗണനയെന്ന് വിജയ് പറഞ്ഞു. ടിവികെയുടെ പ്രത്യയശാസ്ത്ര ശത്രു ബിജെപി ആണെന്നും രാഷ്ട്രീയ ശത്രു ഡിഎംകെ ആണെന്നും വിജയ് സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിൽ വിജയ് വ്യക്‌തമാക്കി.
അതുപോലെ തന്നെ ആർഎസ്എസിന് അടിമകളാകണ്ട ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്