സ്വകാര്യ വിമാനത്തില്‍ വിജയ് ചെന്നൈയിലേക്ക്; റാലിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

SEPTEMBER 27, 2025, 12:57 PM

ചെന്നൈ:  കരൂരിനെ ദുരന്തഭൂമിയാക്കിയ റാലിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. വിരമിച്ച ജഡ്ജി അരുണ ജഗദീഷന്‍ അധ്യക്ഷനായ കമ്മിഷനായിരിക്കും ദുരന്തത്തെ കുറിച്ച് അന്വേഷിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

വിജയ് നയിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 38 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 6 കുട്ടികളും 16 സ്ത്രീകളും ഉള്‍പ്പെടുന്നു. കുഴഞ്ഞു വീണ കുട്ടികളടക്കം 67 പേര്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരില്‍ 9 പൊലീസുകാരുമുണ്ട്. 

വിജയ്‌ക്കെതിരെ കേസെടുക്കുമെന്നാണ് ഒടുവിലത്തെ വിവരം. പതിനായിരം പേര്‍ പങ്കെടുക്കുന്ന റാലി നടത്താനാണ് കോടതി അനുമതി നല്‍കിയത്. അന്‍പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗ്രൗണ്ടായിരുന്നു സമ്മേളനത്തിനായി സജ്ജീകരിച്ചത്. എന്നാല്‍ രണ്ടു ലക്ഷം പേരെങ്കിലും റാലിക്ക് എത്തിക്കാണുമെന്നാണ് വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam