മുംബൈയിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോയ ഗോദാൻ എക്‌സ്പ്രസിന് തീപിടിച്ചു. മഹാരാഷ്ട്രയിലെ നാസിക് റോഡ് റെയിൽവേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
തീപിടിത്തത്തിൽ ട്രെയിനിൻ്റെ ഏറ്റവും പിന്നിലെ രണ്ട് ബോഗികൾ കത്തിനശിച്ചു. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും അപകടത്തിൽ ആളപായമുണ്ടായില്ല.
തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടതിനു പിന്നാലെ പുക ഉയർന്നതായാണ് പ്രാഥമിക വിവരം.
ഇത് ശ്രദ്ധയിൽപ്പെട്ട ഗാർഡ് ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. കാറ്റുള്ള സമയമായതിനാൽ പെട്ടെന്ന് തീ പടർന്നു.
തീപിടിച്ച ബോഗികൾ ഉടൻ വേർപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. റെയിൽവേ പോലീസും അഗ്നിശമന സേനയും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്