സിലിഗുഡിയില്‍ സീത, അക്ബര്‍ സിംഹങ്ങളെ ഒരുമിച്ച് പാര്‍പ്പിച്ചതിനെതിരായി വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കല്‍ക്കത്ത ഹൈക്കോടതി രംഗത്ത്. വിശ്വഹിന്ദു പരിഷത്ത് ബംഗാള്‍ ഘടകമാണ് സിംഹത്തിന് സീത എന്ന പേര് നൽകിയതിനെതിരെ ഹർജി നൽകിയത്.
സഫാരി പാര്‍ക്കില്‍ അക്ബറിനെയും സീതയെയും ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎച്ച് പി ഹര്‍ജി നല്‍കിയത്.
അതേസമയം സിംഹത്തിന് സീത എന്ന പേര് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നാണ് കോടതി ചോദിച്ചത്. ഹിന്ദു വിശ്വാസ പ്രകാരം എല്ലാ മൃഗങ്ങളും ദൈവങ്ങളല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
ഈ മാസം 13നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരി സഫാരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സിലിഗുരിയിലേക്ക് മാറ്റുന്നതിന് മുന്‍പാണ് സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേര് നല്‍കിയത്. സിംഹങ്ങളുടെ പേര് മതപരമല്ലാതാക്കണെന്നും പേര് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് വിഎച്ച്പി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്