ഉത്തരാഖണ്ഡ്: ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്നതിൽ നിർണായക ചുവടുവെപ്പുമായി ഉത്തരാഖണ്ഡ്. യുസിസിയുടെ കരട് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കരട് സമർപ്പിച്ചു.
സമിതി സമർപ്പിച്ച കരട് ചർച്ച ചെയ്യാൻ ശനിയാഴ്ച സംസ്ഥാന മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. യുസിസിയിൽ നിയമനിർമ്മാണത്തിനായി ഫെബ്രുവരി 5 മുതൽ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനവും ചേരും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പൂർത്തീകരിക്കുന്നതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണിത്." കരട് സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ ഒരു ഏകീകൃത വിവാഹ, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശ നിയമങ്ങള്‍ എന്നിവയ്ക്കായി യുസിസി ഒരു നിയമ ചട്ടക്കൂട് നല്‍കും.
ഇത് നടപ്പാക്കിയാല്‍, പോർച്ചുഗീസ് ഭരണകാലം മുതല്‍ യുസിസി നിലവിലുള്ള ഗോവയ്ക്ക് ശേഷം യുസിസി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ റിട്ടയേർഡ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രമോദ് കോഹ്ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ശത്രുഘ്നൻ സിംഗ്, ഡൂൺ സർവകലാശാല വൈസ് ചാൻസലർ സുരേഖ ദംഗ്വാൾ എന്നിവരും ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്