ആഗ്ര: പല കാര്യങ്ങൾക്കും വിവാഹ ബന്ധം വേർപെടുത്തുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. ഭാര്യയോ ഭർത്താവോ കുടുംബമോ ആയിരിക്കും മിക്ക പ്രശ്നങ്ങളിലെയും വില്ലൻ. എന്നാൽ ഇവിടെ വില്ലൻ ഒരു ലിപ്സ്റ്റിക് ആണ്. ഞെട്ടേണ്ട, സംഭവം സത്യമാണ്. ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പ്പെടുത്താൻ ദമ്പതികൾ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
രണ്ട് വര്‍ഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്. ഭാര്യ ലിപ്‌സ്റ്റിക് വേണമെന്ന് പറയുകയും ഭര്‍ത്താവത് വാങ്ങി വരികയും ചെയ്തു. വില ചോദിച്ച ഭാര്യയോട് ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക്ക് ആണന്ന് പറഞ്ഞതും തനിക്ക് 10 രൂപയുടെ ലിപ്സ്റ്റിക്ക് മതിയായിരുന്നെന്നും ഇത്രയും വിലകൂടിയ ലിപ്സ്റ്റിക് എന്തിന് വാങ്ങിയെന്നും ചോദിച്ചു തർക്കം ആരംഭിച്ചു.
30 രൂപയില്‍ കുറഞ്ഞ ലിപ്സ്റ്റിക്ക് ഇല്ലെന്ന് ഭര്‍ത്താവ് മറുപടി നല്‍കി. എന്നാല്‍, ഇത്തരത്തില്‍ പണം ചെലവാക്കിയാല്‍ കുടുംബ ബജറ്റ് താളം തെറ്റുമെന്നായി ഭാര്യ. ഒടുവില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമായി. തുടർന്ന് വഴക്കിട്ട യുവതി വീട്ടില്‍ നിന്നിറങ്ങി പോകുകയായിരുന്നു.
പിന്നീട് ആഗ്രയിലെ ഫാമിലി കൗണ്‍സിലിങ് സെന്ററില്‍ പരാതിയുമായി ദമ്പതികള്‍ എത്തുകയായിരുന്നു. കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലര്‍ സതീഷ് ഖിര്‍വാര്‍ ആണ് തന്റെ മുന്നിലെത്തിയ ഈ അപൂര്‍വ വിവാഹമോചന പരാതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഒടുവിൽ കൗൺസിലിംഗിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുകയും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്