ഉത്തർ പ്രദേ​ശിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ആറ് മരണം

FEBRUARY 27, 2024, 11:35 AM

ഉത്ത‌ർപ്രദേശ് : ഉത്തർ പ്രദേ​ശിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് മരണം. പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉത്തർ പ്രദേ​ശിലെ ബല്ലിയയിലാണ് അപകടം നടന്നത്.

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം സംഭവിച്ചത്. ബല്ലിയ സുഗർ ഛപ്ര വളവിൽ പുലർച്ചെ 2.30 ഓടെയാണ് സംഭവം. അമിത് കുമാർ ഗുപ്ത (46), രഞ്ജിത് ശർമ (32), യാഷ് ഗുപ്ത (9), രാജ് ഗുപ്ത (11), രാജേന്ദ്ര ഗുപ്ത (50) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ് അവരെ വാരാണസിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ്മ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam