ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) വേണ്ടി ചാരവൃത്തി നടത്തിയതിന് ഒരു വ്യക്തിയെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. റാംപൂര്‍ ജില്ലയില്‍ താമസിക്കുന്ന ഷെഹ്‌സാദ് എന്നയാളാണ് മൊറാദാബാദില്‍ നിന്ന് അറസ്റ്റിലായത്.
ഐഎസ്‌ഐക്കായി ചാരവൃത്തി നടത്തിയ വ്യക്തികള്‍ക്കായി രാജ്യവ്യാപകമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഷെഹ്‌സാദിനെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും യൂട്യൂബര്‍മാരും ഉള്‍പ്പെടെ നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഐഎസ്‌ഐയുടെ നിയന്ത്രണത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെയുള്ള കള്ളക്കടത്തില്‍ ഷെഹ്‌സാദിന് പങ്കുണ്ടെന്ന് വിശ്വസനീയമായ രേഖകളുണ്ടെന്ന് എടിഎസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഷെഹ്‌സാദ് പലതവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ അനധികൃത വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കള്ളക്കടത്ത് റാക്കറ്റിനെ മറയാക്കിയായിരുന്നു ചാരപ്രവര്‍ത്തനങ്ങളെന്ന് പോലീസ് പറഞ്ഞു.
ഷെഹ്സാദ് നിരവധി ഐഎസ്ഐ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്നും ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അവര്‍ക്ക് നല്‍കിയെന്നും ആരോപിക്കപ്പെടുന്നു. പ്രതി രഹസ്യ വിവരങ്ങള്‍ കൈമാറുക മാത്രമല്ല, ഇന്ത്യയ്ക്കുള്ളില്‍ ഐഎസ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐഎസ്ഐ നിര്‍ദ്ദേശപ്രകാരം ഷെഹ്സാദ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് ഫണ്ട് കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഐഎസ്ഐയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നതിനായി കള്ളക്കടത്തിന് എന്ന വ്യാജേന രാംപൂരില്‍ നിന്നും ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ആളുകളെ പാകിസ്ഥാനിലേക്ക് അയയ്ക്കാന്‍ ഷെഹ്‌സാദ് മുന്‍കൈ എടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ഈ വ്യക്തികള്‍ക്കുള്ള വിസ, യാത്രാ രേഖകള്‍ ഐഎസ്ഐ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് തയാറാക്കിയത്.
ഷെഹ്സാദ് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഐഎസ്ഐ ഏജന്റുമാര്‍ക്ക് വാങ്ങി എത്തിച്ചു നല്‍കിയതായും പറയപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്