പോയി അറസ്റ്റ് ചെയ്യൂ! നടി ജയപ്രദയ്ക്ക് കുരുക്ക് മുറുകുന്നു, അറസ്റ്റ്‌ ചെയ്യാൻ ഉത്തരവിട്ട് കോടതി

FEBRUARY 28, 2024, 2:52 PM

ന്യൂ ഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ വിചാരണയ്ക്ക് ഇതുവരെ ഹാജരാകാത്ത സാഹചര്യത്തിൽ ചലച്ചിത്ര നടിയും ബിജെപി നേതാവുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശം നൽകി.

 ആവർത്തിച്ചുള്ള നോട്ടീസും ജാമ്യമില്ലാ വാറൻ്റും ഉണ്ടായിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി ജയപ്രദ ഒളിവിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

നിരവധി തവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും ജയപ്രദ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാഞ്ഞതിനെ തുടർന്ന് രാംപൂരിലെ എംപി/എംഎൽഎ കോടതി CrPC ഉത്തരവ് 82 പുറപ്പെടുവിച്ചിരുന്നു.

vachakam
vachakam
vachakam

കേസിൽ നിന്ന് രക്ഷപ്പെടാൻ ജയപ്രദ ഒളിവിൽ കഴിയുകയാണെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പിന്നീട് ഇൻസ്‌പെക്ടർ രഞ്ജി ത്രിവേദി അയച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ജയപ്രദ മാർച്ച് ആറിനകം കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.ഇക്കാര്യം നിരീക്ഷിക്കാൻ ഡെപ്യൂട്ടി എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കാൻ പൊലീസ് സൂപ്രണ്ടിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഹിന്ദി, തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ജനപ്രിയവും സ്വാധീനമുള്ളതുമായ അഭിനേതാക്കളിൽ ഒരാളാണ് ജയപ്രദ.സിനിമാ വ്യവസായം ഉപേക്ഷിച്ച് 1994ലാണ് ജയപ്രദ തെലുങ്ക് ദേശം പാർട്ടിയിൽ (ടിഡിപി) ചേർന്നത്.പിന്നീട് രാജ്യസഭാ, ലോക്‌സഭാ എംപിയായി. 2019ലാണ് ടിഡിപി വിട്ട് നടി ബിജെപിയിൽ ചേർന്നത്.

vachakam
vachakam
vachakam

ENGLISH SUMMARY: UP court instructs police to arrest Actress Jayaprada

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam