കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്ക് കോളടിച്ചു; ഡി എ വ‍ര്‍ധിപ്പിക്കാൻ കേന്ദ്ര ക്യാബിനെറ്റിൽ തീരുമാനം 

MARCH 7, 2024, 10:36 PM

ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ജീവനക്കാരുടെ ഡി എ (ഡിയർനെസ്സ് അലവൻസ്) 4% വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനെറ്റ് തീരുമാനിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വ‍ര്‍ധന നിലവിൽ വരും.

ഇതിനോടൊപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. ദാരിദ്ര രേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയായ  ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി തുടരാനും കേന്ദ്രസര്‍ക്കാ‍ര്‍ തീരുമാനിച്ചു. 

സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡിയാണ് തുടരുക. ഒപ്പം  ദേശീയ 'എ ഐ' മിഷൻ ആരംഭിക്കാനും 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam