പഞ്ചാബിൽ ഇരട്ട സ്ഫോടനം; ജലന്ധറിലും അമൃത്‌സറിലും കനത്ത ജാഗ്രത 

MAY 5, 2026, 11:49 PM

ചണ്ഡീഗഢ്: പഞ്ചാബിലെ ക്രമസമാധാന നിലയെ വെല്ലുവിളിച്ചുകൊണ്ട് മണിക്കൂറുകൾക്കുള്ളിൽ രണ്ട് പ്രധാന നഗരങ്ങളിലായി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജലന്ധർ, അമൃത്‌സർ എന്നിവിടങ്ങളിലാണ് സംഭവങ്ങൾ നടന്നത്.

ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ വാഹനം പൂർണമായും തകർന്നെങ്കിലും ആരും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഈ സ്ഫോടനത്തിന് പിന്നാലെ അമൃത്‌സറിലെ ഖാസ കന്റോൺമെന്റ് മേഖലയ്ക്ക് സമീപവും മറ്റൊരു സ്ഫോടനം ഉണ്ടായി. സൈനിക പ്രാധാന്യമുള്ള മേഖലയായതിനാൽ സംഭവം അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

vachakam
vachakam
vachakam

ജലന്ധർ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി സൂചനയുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് സംഘടന ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സംഭവങ്ങൾക്കു പിന്നാലെ രണ്ട് സ്ഥലങ്ങളിലും പോലീസ് ഉന്നത ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. സ്ഫോടനത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഏപ്രിൽ 27ന് പട്യാലയിലെ റെയിൽവേ ട്രാക്കിലും സ്ഫോടനശ്രമം ഉണ്ടായിരുന്ന സാഹചര്യത്തിൽ, തുടർച്ചയായ സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് പോലീസ് പരിശോധിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam