ചെന്നൈ: മധുര ജില്ലയിലെ പരപതിയിൽ നടക്കുന്ന വിജയ്‌യുടെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്.
ഡിഎംകെ സർക്കാർ സ്ത്രീകളെയും സർക്കാർ ജീവനക്കാരെയും മറ്റ് ജനവിഭാഗങ്ങളെയും തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നാണ് ആരോപണം. നിങ്ങളുടെ ഭരണത്തിൽ എന്തെങ്കിലും നീതിയുണ്ടോ, സ്ത്രീ സുരക്ഷയുണ്ടോ എന്നും സ്റ്റാലിനോട് വിജയ് ചോദിച്ചു.
സിംഹം വേട്ടയ്ക്ക് വേണ്ടിയാണ് വെളിയില്‍ ഇറങ്ങുന്നത്. അല്ലാതെ നോക്കിയിരിക്കാനല്ല. സിംഹം വേട്ടയാടുന്നത് ജീവനുള്ളവയെയാണ്. എത്ര വിശപ്പാണെങ്കിലും ജീവനില്ലാത്ത ഒന്നിനെ വേട്ടയാടില്ലെന്നും വിജയ് കൂട്ടിച്ചേർത്തു.
2026 വിപ്ലവകരമായിരിക്കും. ടിവികെ അധികാരത്തിൽ വരുമെന്നും വിജയ്. ആർക്കും തടുക്കാനാകാത്ത ശക്തിയായി ടിവികെ മാറും. ഇത് അധികാരത്തിലിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്.
സ്ത്രീകൾ, വയോജനങ്ങൾ, തൊഴിലാളികൾ അടക്കം അടിസ്ഥാന വിഭാഗങ്ങളെ തുണയ്ക്കുന്ന സർക്കാർ ഉണ്ടാക്കും. പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലു നാച്ചിയാർ, ആഞ്ചലൈ അമ്മാൾ എന്നിവർ വഴികാട്ടികളായ കക്ഷിയാണ് ടിവികെയെന്നും വിജയ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്