വിജയ്ക്കായി എൻഡിഎ ഡീൽ? പെരമ്പൂരിൽ ദുർബല സ്ഥാനാർത്ഥിയെ നിർത്തിയെന്ന് ആരോപണം

MARCH 25, 2026, 11:04 PM

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി ടിവികെ (TVK) നേതാവ് വിജയ് സജീവമാകുമ്പോൾ, അദ്ദേഹത്തെ സഹായിക്കാനായി എൻഡിഎ സഖ്യം രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് ആരോപണം.

വിജയ് മത്സരിക്കുമെന്ന് കരുതപ്പെടുന്ന ചെന്നൈയിലെ പെരമ്പൂർ മണ്ഡലം എൻഡിഎ സഖ്യകക്ഷിയായ പിഎംകെയ്ക്ക് (PMK) നൽകിയതാണ് വിവാദത്തിന് കാരണമായത്. മണ്ഡലത്തിൽ ഒട്ടും സ്വാധീനമില്ലാത്ത പിഎംകെയ്ക്ക് ഈ സീറ്റ് നൽകിയത് വിജയ്‌യുടെ വിജയം എളുപ്പമാക്കാനാണെന്നാണ് ഉയരുന്ന വിമർശനം.

പിഎംകെ ചോദിച്ച 30 സീറ്റുകളുടെ പട്ടികയിൽ പെരമ്പൂർ ഉണ്ടായിരുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു. തങ്ങൾ ആവശ്യപ്പെടാത്ത സീറ്റാണ് ലഭിച്ചതെന്ന് പിഎംകെ നേതാവ് അൻപുമണി രാമദാസും പ്രതികരിച്ചു.

vachakam
vachakam
vachakam

 2016-ൽ പെരമ്പൂരിൽ മത്സരിച്ച പിഎംകെ വെറും 3600 വോട്ടുകൾ മാത്രമാണ് നേടിയത് (അഞ്ചാം സ്ഥാനം). ഇത്രയും കുറഞ്ഞ വോട്ട് വിഹിതമുള്ള പാർട്ടിക്ക് സീറ്റ് നൽകിയത് എഐഎഡിഎംകെയുടെയും ബിജെപിയുടെയും പിന്മാറ്റമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam