ഹൈദരാബാദ്: ഒരാളോട് ഇഷ്ടം തോന്നുന്നത് സാധാരണമാണ്. ചിലർ ആ ഇഷ്ടം തുറന്നു പറയാറുണ്ട്. മറ്റ് ചിലർ അത് ഉള്ളിൽ കൊണ്ടുനടക്കും. എന്നാൽ ഇഷ്ടപ്പെട്ടയാളിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ഹൈദരാബാദിൽ ഉണ്ടായിരിക്കുന്നത്.
ഹൈദരാബാദിലെ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയുടെ ഉടമയായ 31 വയസുകാരിയാണ് ഇതിന് പിന്നിൽ.ടെലിവിഷൻ അവതാരകനെ വിവാഹം ചെയ്യാൻ ലക്ഷ്യമിട്ട യുവതി അയാളെ നിരന്തരം നിരീക്ഷിക്കുകയും ഒടുവിൽ ആളെവിട്ട് തട്ടിക്കൊണ്ട് പോവുകയും ചെയ്യുകയായിരുന്നു.
ഒരു മാട്രിമോണിയൽ സൈറ്റിലാണ് രണ്ട് വർഷം മുമ്പ് ടിവി അവതാരകന്റെ ഫോട്ടോകൾ യുവതി കണ്ടത്. പിന്നീട് ആ അക്കൗണ്ട് ഉടമയുമായി ചാറ്റിങ് തുടങ്ങി. എന്നാൽ മറ്റേതോ വ്യക്തി ടി.വി അവതാരകന്റെ ചിത്രം ദുരുപയോഗം ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കിയതാണെന്ന് പിന്നീട് യുവതി തിരിച്ചറിഞ്ഞു. ഇതോടെ ടി.വി അവതാരകന്റെ യഥാർത്ഥ ഫോൺ നമ്പർ സംഘടിപ്പിച്ചു.മെസേജിങ് ആപ്പിലൂടെ ഇയാളുമായി ബന്ധപ്പെട്ട യുവതി മാട്രോമോണി സൈറ്റിലെ വ്യാജ അക്കൗണ്ടിനെക്കുറിച്ച് അറിയിച്ചു.
ഇതേ തുടർന്ന് അവതാരകൻ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ അത് കൊണ്ടും അവസാനിപ്പിക്കാതെ യുവതി തുടർന്നും മെസജ് ചെയ്യാൻ തുടങ്ങി.ഇതോടെ അവതാരകൻ മെസേജുകൾ ബ്ലോക്ക് ചെയ്തു.പക്ഷെ യുവതി അവിടെയും പിന്നോട്ട് പോയില്ല. യുവാവ് തന്നെ ബ്ലോക്ക് ചെയ്‌തെന്ന് തിരിച്ചറിഞ്ഞതോടെ യുവാവിന്റെ കാറിൽ ക്വട്ടേഷൻ സംഘത്തെ സമീപിച്ച് യുവതി ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചു.
പിന്നാലെ ഫെബ്രുവരി 11ന് ക്വട്ടേഷൻ സംഘാഗങ്ങളെല്ലാം ചേർന്ന് അവതാരകനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫീസിലെത്തിച്ചു.ക്രൂര മർദനങ്ങള്‍ക്കൊടുവിൽ യുവതിയുടെ ഫോൺ കോളുകള്‍ എടുക്കാമെന്നും മെസേജുകള്‍ക്ക് മറുപടി അയക്കാമെന്നും യുവാവ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെറുതെവിട്ടത്.തടങ്കലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പൊലീസിൽ പരാതി നൽകിയതോടെയാണ് യുവതിയും സംഘവും പോലീസിന്റെ പിടിയിലായത്.
EMGLISH SUMMARY: TV Star kidnapped at Hyderabad
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്