ദില്ലി: ചെങ്കോട്ട സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർക്ക് തുർക്കിയിൽനിന്ന് നിർദേശങ്ങളും സഹായങ്ങളും ലഭിച്ചതായി അന്വേഷണസംഘം.
തുർക്കി അങ്കാറയിൽ നിന്നുള്ള ‘ഉകാസ’ എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഡോ. ഉമർ നബിയും പിടിയിലായ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ ഷാഹിദ്, ഡോ. മുഹമ്മദ് ഷക്കീൽ എന്നിവർ തുർക്കി സന്ദർശിച്ചിരുന്നു. 2022 മാർച്ചിൽ അങ്കാറയിലെത്തിയ ഉമറും ഷക്കീലും രണ്ടാഴ്ചയോളം അവിടെ താമസിച്ചു.
പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അൻസാർ ഗസ്വാത് അൽ ഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി.
ഉകാസയുമായി ആദ്യഘട്ടത്തിൽ ടെലിഗ്രാമിലായിരുന്നു ബന്ധപ്പെട്ടതെങ്കിലും പിന്നീടിത് സെഷൻ, സിഗ്നൽ ആപ്പുകളിലേക്ക് മാറി. സ്ഫോടനം നടത്താൻ ഉകാസയിട്ട പദ്ധതി ഉമർ നബി അടക്കമുള്ളവരിലൂടെ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായ ഡോക്ടർമാർ ആശയവിനിമയത്തിന് ഉപയോഗിച്ചത് സ്വിസ് ആപ്പായ ‘ത്രിമ’യാണെന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
