കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ വ്യാഴാഴ്ച രാത്രിയിലാണ് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റജ്ജഖ് ഖാനെ കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഭംഗറിലെ ചാൽതബേരിയ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭംഗർ ബസാറിൽ നിന്ന് മാരീചയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. രാത്രി 10 മണിയോടെ ഒരു കനാലിനടുത്ത് പതിയിരുന്ന് ഖാനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
