ഊട്ടി: പോത്ത് കുറുകെ ചാടിയതിനെ തുടർന്ന് ഊട്ടിയിലെ പൈതൃക ട്രെയിൻ (നീലഗിരി മൌണ്ടേൻ റെയില്‍വേ) പാളം തെറ്റിയതായി റിപ്പോർട്ട്. മേട്ടുപ്പാളയത്ത് നിന്ന് 220 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്.
അതേസമയം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോത്ത് അപ്രതീക്ഷിതമായി ട്രാക്കിലേക്ക് ചാടിയപ്പോൾ ലോക്കോ പൈലറ്റ് പരിഭ്രാന്തനായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ട്രെയിനിൽ ഇടിച്ച പോത്ത് ചത്തു.
ഊട്ടിയിലെത്തുന്നതിന് ഒരു കിലോമീറ്റർ മുന്‍പ് ഫേണ്‍ ഹില്ലിന് അരികെയാണ് അപകടം നടന്നത്. ട്രെയിനിലിടിച്ച് കഴിഞ്ഞ് കുറച്ചുദൂരം വലിച്ചിഴക്കപ്പെട്ട ശേഷമാണ് പോത്ത് ചത്തത്. തുടർന്ന് യാത്രക്കാരെ ബസിൽ ഊട്ടിയിലെത്തിച്ചു. അറ്റകുറ്റപ്പണിക്കായി ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്