മമതയ്‌ക്കെതിരെ വധഭീഷണിയെന്ന് തൃണമൂൽ കോൺഗ്രസ്

APRIL 28, 2026, 5:13 AM

കൊൽക്കത്ത: ബംഗാളിൽ ബിജെപി-തൃണമൂൽ രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്.

ഉത്തർപ്രദേശിലെയും ബിഹാറിലെയും "വെടിവെച്ചു കൊല്ലുക"  "തട്ടി കളയുക" എന്നീ രാഷ്ട്രീയ സംസ്കാരങ്ങൾ ബംഗാളിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ ആരോപിച്ചു.

ഇതിന് പിന്നാലെ ബിജെപി വക്താവ് അലോക് അജയ് ഹിന്ദിയിൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും വധഭീഷണി ആരോപണത്തിലേക്ക് നയിച്ചു.

vachakam
vachakam
vachakam

"ദീദി ഞങ്ങളെ പേടിപ്പിക്കാൻ നോക്കിയാൽ വെടിവെച്ചു കൊല്ലും" എന്നർത്ഥം വരുന്ന വരികളാണ് പോസ്റ്റിലുണ്ടായിരുന്നതെന്ന് ടിഎംസി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇത്തരം ഭീഷണിപ്പെടുത്തലുകൾക്ക് അനുമതി നൽകുകയാണെന്ന് തൃണമൂൽ ആരോപിച്ചു. 

 ദക്ഷിണ 24 പർഗാനാസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പോലീസ് ഒബ്സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് ആധാരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam