ടെഹ്റാൻ: ഇറാനിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്ന് പേരെയും മോചിപ്പിച്ചെന്ന് ഇന്ത്യയിലെ ഇറാൻ എംബസിയാണ് വ്യക്തമാക്കിയത്. പഞ്ചാബ് സ്വദേശികളായ ഹുഷൻ പ്രീത് സിംഗ്, ജസ്‌പാൽ സിംഗ്, അമൃത്പാൽ സിംഗ് എന്നിവരെയാണ് കഴിഞ്ഞ മാസം കാണാതായത്.
മേയ് ഒന്നിന് ഇറാനിൽ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതാകുകയായിരുന്നു. ടെഹ്റാൻ പൊലീസാണ് ഇവരെ മോചിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കാണാതായ ഇന്ത്യക്കാരുടെ കാര്യത്തിൽ ഇറാനിയൻ അധികൃതരുമായി ചർച്ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ഡൽഹിയിൽ നിന്ന് ദുബായ് - ഇറാൻ വഴി ഓസ്ട്രേലിയയിലേക്ക് ജോലിക്ക് പോകാനിരുന്നവരാണ് ഇവർ. പഞ്ചാബിലെ ഒരു ഏജന്റാണ് ഇവരെ ഓസ്ട്രേലിയയിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. എന്നാൽ ഇറാനിൽ ഇറങ്ങിയതിന് പിന്നാലെ ഇവരെ കാണാതാകുകയായിരുന്നു. ഇവർക്ക് ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ഒളിവിലാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്