മുംബൈ: പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാക്കിയ നിയമം നിലവിൽ വന്നതിന് ശേഷം ആദ്യ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. മുംബൈയിൽ ആണ് ആദ്യമായി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.
പൊതുസ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതി ജൂലൈ 31ന് കർശന നിർദ്ദേശം നൽകിയിരുന്നു.
ഹിന്ദുജ ആശുപത്രിക്ക് സമീപം എൽ ജെ റോഡിലെ കബൂതർഖാനയ്ക്ക് സമീപം പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് കണ്ട ചിലർക്കെതിരെ മാഹിം പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ. രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
