ഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി നടപടികള്‍ സ്വീകരിച്ചുവരികയാണ് ഡല്‍ഹി സര്‍ക്കാര്‍. ഈ നടപടികളുടെ ഭാഗമായി നവംബര്‍ 1 മുതല്‍ ഇലക്ട്രിക്, സിഎന്‍ജി, ബിഎസ് 6 വാണിജ്യ വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
പുതുതായി ആരംഭിച്ച വായു മലിനീകരണ ലഘൂകരണ പദ്ധതി 2025 ന്റെ ഭാഗമായി പ്രധാന ഡല്‍ഹി മെട്രോ സ്റ്റേഷനുകളില്‍ 2,299 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വിന്യസിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പഴയ വാഹനങ്ങളെ തിരിച്ചറിയുന്നതിനും അവ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി എല്ലാ പ്രവേശന കവാടങ്ങളിലും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് രജിസ്‌ട്രേഷന്‍ (ANPR) തിരിച്ചറിയല്‍ ക്യാമറകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി എല്ലാ പെട്രോള്‍ പമ്പുകളിലും ഈ ക്യാമറകള്‍ സ്ഥാപിക്കും എന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങള്‍ക്ക് സബ്സിഡി നല്‍കുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്