ന്യൂഡല്‍ഹി: കുട്ടിയെ ദത്തെടുക്കാനുള്ള അവകാശത്തെ മൗലികാവകാശമായി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് ആരെ ദത്തെടുക്കണമെന്ന് തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
കുട്ടികളുടെ ക്ഷേമത്തിനും ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് ഈ പ്രക്രിയ പ്രവര്‍ത്തിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
രണ്ടോ അതിലധികമോ കുട്ടികളുള്ള ദമ്പതികൾക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ മാത്രം ദത്തെടുക്കാൻ അനുവദിക്കണമെന്ന ഹർജി ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ശരിവച്ചു.
ദത്തെടുക്കലിനായി നീണ്ട കാത്തിരിപ്പ് നിലനിൽക്കുകയാണെന്നും കുട്ടികളില്ലാത്ത നിരവധി ദമ്പതികളും ഒരു കുട്ടിയുള്ള മാതാപിതാക്കളും സാധാരണ കുട്ടിയെ ദത്തെടുത്തതായും ജഡ്ജി നിരീക്ഷിച്ചു. എന്നാല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയെ ദത്തെടുക്കാനുള്ള സാധ്യത വിദൂരമാണെന്നും കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്