വീട്ടിൽ മാംസാഹാരം വെച്ചതിനെ ഭർത്താവ് എതിർത്തു; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

MARCH 28, 2024, 3:38 PM

വീട്ടിൽ മാംസാഹാരം വെച്ചതിനെ ഭർത്താവ് എതിർത്തതിന് പിന്നാലെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ രംഗത്ത്. ഹരിയാനയിസെ പാനിപത്തിലാണ് സംഭവം. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. 

വീട്ടിൽ മാംസാഹാരം വെയ്ക്കരുതെന്നും പുറത്ത് ഹോട്ടലിൽ പോയി കഴിക്കാമെന്നുമുള്ള നിബന്ധനയോടെയാണ് ഇരുവരും വിവാഹിതരായത് എന്ന അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോളം കാലം ഇരുവർക്കുമിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിവാഹ സമയത്ത് യുവാവ് മുന്നോട്ട് വെച്ച ആവശ്യം യുവതി സമ്മതിക്കുകയായിരുന്നു. 

ആദ്യകാലങ്ങളിൽ ഭാര്യ ഭർത്താവിനൊപ്പം പുറത്ത് നോൺ വെജ് കഴിക്കാറുണ്ടായിരുന്നു. പക്ഷേ പിന്നെ സഹിക്കാൻ വയ്യാതെ വന്നപ്പോൾ യുവതി വീട്ടിൽ ഉണ്ടാക്കാൻ തുടങ്ങി. ചിക്കൻ-മട്ടൺ ഇഷ്ടാനുസരണം പാകം ചെയ്യാനും രണ്ടാമതായി വിലകൂടിയ നോൺ വെജ് പുറത്ത് നിന്ന് ഒഴിവാക്കാനുമാണ് യുവതി ഇങ്ങനെ ചെയ്തത്. എന്നാൽ ഭാര്യ നിബന്ധന പാലിക്കാത്തത് കണ്ട് ഭർത്താവ് തടയാൻ തുടങ്ങി. തുടർന്ന് ഇരുവരും വഴക്ക് ആരംഭിച്ചു. തുടർന്ന് 2022 ൽ ഭാര്യ വഴക്കിന് ശേഷം മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയും ചെയ്തു. വിവാഹമോചന കേസും ഫയൽ ചെയ്യുകയായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam