ഭോപ്പാല്‍: വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളോടെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റെയില്‍വേ സ്റ്റേഷനായി മാറിയിരിക്കുകയാണ് ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷന്‍. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ലോബി, അതിവേഗ എലിവേറ്ററുകള്‍, 24/7 പവര്‍ ബാക്കപ്പ്, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് റെയില്‍വേ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
കൂടാതെ, വിശാലമായ കാര്‍ പാര്‍ക്കിങ് ഏരിയ, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഫുഡ് കോര്‍ട്ടുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഓഫീസ് സ്ഥലങ്ങള്‍, ഹോട്ടല്‍ എന്നിവയും ഉള്‍പ്പെടുന്നു. രാജ്യവ്യാപകമായി പ്രധാന സ്റ്റേഷനുകള്‍ നവീകരിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ സംരംഭത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പണികഴിപ്പിച്ച സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസമാണ് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് ബന്‍സാല്‍ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലാണ് പണി പൂര്‍ത്തിയാക്കിയിരുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും സ്വകാര്യ ഡെവലപ്പര്‍മാരാണ് കൈകാര്യം ചെയ്യുന്നത്.
കൂടാതെ ഓട്ടോമാറ്റിക് ടിക്കറ്റിങ് സംവിധാനങ്ങള്‍, വൃത്തിയുള്ള പ്ലാറ്റ്ഫോമുകള്‍, വ്യക്തമായ സൂചനാ ബോര്‍ഡുകള്‍ എന്നിവ സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഷന്‍ സമുച്ചയത്തില്‍ ഒരു സൂപ്പര്‍-സ്‌പെഷ്യാലിറ്റി ആശുപത്രിയും ഓട്ടോമൊബൈല്‍ ഷോറൂമുകളും ഉണ്ട്.
വന്ദേ ഭാരത് എക്‌സ്പ്രസ്, രാജധാനി എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ്, തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകള്‍ കടന്നുപോകുന്നതിനാല്‍ റാണി കമലപതി റെയില്‍വേ സ്റ്റേഷന്‍ ഭോപ്പാലിനെ ഇന്ത്യയിലുടനീളമുള്ള പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
