ഡൽഹി: ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയർന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്ന് 112.6 ഡോളറിലെത്തി. ഒരു ദിവസത്തിനിടെ ഏകദേശം 5 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജൂലൈക്ക് ശേഷമുള്ള ഉയർന്ന നിരക്കാണിത്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതാണ് വില ഉയരാൻ പ്രധാന കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് ആശങ്ക വർധിപ്പിച്ചത്. അറാക് മേഖലയിലെ ഹെവി വാട്ടർ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. പ്ലൂട്ടോണിയം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമാണ് ഇത്.
അതേസമയം സംഘർഷം അവസാനിപ്പിക്കാൻ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഡോണൾഡ് ട്രംപ് ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഈ നീക്കം.
ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അമേരിക്കയുടെ ഉറപ്പുകൾ വിശ്വസനീയമല്ലെന്ന് ആരോപിച്ചു. ഐആർജിസി ഉദ്യോഗസ്ഥരും കടുത്ത പ്രതികരണവുമായി രംഗത്തെത്തി.
ഈ സാഹചര്യത്തിൽ എണ്ണ വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതിയാണ് ആഗോള വിപണിയിൽ വില കുത്തനെ ഉയരാൻ കാരണമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്വർണ്ണ ഇറക്കുമതിയിൽ വൻ ഇളവ്; എസ്ബിഐയും എച്ച്ഡിഎഫ്സിയും ഉൾപ്പെടെ 15 ബാങ്കുകൾക്ക് അനുമതി
അമേരിക്കയുടെ എതിർപ്പിനിടയിലും റഷ്യയിൽ നിന്ന് എണ്ണയും പാചകവാതകവും വാങ്ങാൻ ഇന്ത്യ; വിസമ്മതവുമായി വൈറ്റ്
അറബിക്കടലിൽ വൻ കപ്പൽ നിര; ഹോർമുസ് കടലിടുക്കിലെ സംഘർഷം വിഴിഞ്ഞത്തിന് തുണയാകുന്നു, നൂറോളം
വനിതാ സംവരണം ഉടൻ നടപ്പിലാക്കണം; സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ വനിതാ എംപിമാർ, മണ്ഡല