ന്യൂഡെല്‍ഹി: ടെന്നീസ് താരം രാധിക യാദവിനെ വീട്ടിനുള്ളില്‍ വെച്ച് പിതാവ് വെടിവെച്ചു കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സെക്ടര്‍ 57 ലെ വീട്ടില്‍ വെച്ചാണ് 25കാരിയായ സംസ്ഥാന തല ടെന്നീസ് താരം വെടിയേറ്റു മരിച്ചത്.
രാധികയുടെ പിതാവ് അഞ്ച് തവണയാണ് മകള്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ കൊണ്ടു. ഗുരുതരമായി പരിക്കേറ്റ രാധികയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
രാധിക റീലുകള്‍ തയാറാക്കി ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യുന്നതില്‍ പിതാവിന് എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ (ഐടിഎഫ്) ഡബിള്‍സ് റാങ്കിംഗില്‍ 113 ാം സ്ഥാനത്തുള്ള താരമാണ് രാധിക യാദവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
