ഹൈദരാബാദ്: മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ റംസാന് വ്രതമനുഷ്ഠിക്കുന്ന എല്ലാ മുസ്ലിം ജീവനക്കാര്‍ക്കും വൈകുന്നേരം നാലുമണിയ്ക്ക് ഓഫീസ് വിടാനാകും. ജീവനക്കാര്‍ക്ക് വീടുകളിലെത്തി നോമ്പ് തുറക്കാനുളള സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ജനറല്‍ അഡ്മിനിസ്ട്രേഷന് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അധ്യാപകര്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍, കോര്‍പ്പറേഷനുകളിലും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് റംസാനില്‍ വൈകുന്നേരം നാലുമണിയോടെ ഓഫീസില്‍ നിന്ന് ഇറങ്ങാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
അതേസമയം, അടിയന്തര സാഹചര്യങ്ങളില്‍ നാലുമണിയ്ക്ക് ശേഷവും തുടരേണ്ടിവരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഹല്‍ഗാം ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്: പഹല്‍ഗാമിലും ജമ്മു കാശ്മീരിലും കനത്ത സുരക്ഷ
രൂപയുടെ നിയമങ്ങളിൽ വീണ്ടും മാറ്റം വരുത്തി ആർബിഐ; പ്രവാസികൾക്കും വ്യാപാരികൾക്കും നിർണ്ണായകമായ പുതിയ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കുട്ടികളോട് വോട്ട് അഭ്യർത്ഥനയുമായി വിജയ്
രണ്ടാം സിലിണ്ടർ ബുക്കിംഗിന് നിരോധനം; പാചകവാതക ക്ഷാമം രൂക്ഷമാകുന്നു, അടുക്കളകൾ പട്ടിണിയിലേക്ക്?