തെലങ്കാന: സർക്കാർ കോളേജ് ഹോസ്റ്റലിൽ സഹപാഠിയെ മർദ്ധിച്ച് കൊലപ്പെടുത്തിയ വിദ്യാർത്ഥികൾ അറസ്റ്റിലായതായി റിപ്പോർട്ട്. വെങ്കട്ട് എന്ന 21-കാരനാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം ഏഴുപേരാണ് അറസ്റ്റിലായത് എന്നാണ് പുറത്തു വരുന്ന വിവരം.
ഒന്നാം വർഷ ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥി പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. കോപ്പിയടിക്കുന്നത് വെങ്കട്ട് ചോദ്യം ചെയ്തതോടെ ഒന്നാം വർഷ വിദ്യാർത്ഥി അതേ കോളേജ് ഹോസ്റ്റലിലെ താമസക്കാരനായ ജ്യേഷ്ഠനെ വിവരമറിയിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ മറ്റ് വിദ്യാർത്ഥികൾക്കൊപ്പമാണ് അവർ വെങ്കട്ടിനെ സമീപിച്ചത്.
തുടർന്ന് ഇരുകൂട്ടരും തമ്മിൽ വഴക്കാകുകയും ഇത് ശാരീരികമായ ആക്രമണത്തിലേക്ക് നയിക്കുകയും ചെയ്തു. സംഭവം നടന്നയുടൻ വെങ്കട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കസ്റ്റഡിയിലെടുത്ത ഏഴ് വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്