തമിഴ്നാട് സീറ്റ് വിഭജനം: സിപിഎമ്മിന് അതൃപ്തി, കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടു

MARCH 19, 2026, 6:56 AM

ചെന്നൈ: തമിഴ്നാട്ടിലെ സീറ്റ് വിഭജന ചർച്ചകളിൽ സിപിഎം തൃപ്തരല്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറു സീറ്റുകളിൽ മത്സരിച്ച പാർട്ടി, ഇത്തവണ പത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഡിഎംകെയുമായി നടന്ന ചർച്ചകളിൽ ആദ്യം നാല് സീറ്റ് മാത്രം നൽകാമെന്ന നിലപാടിലായിരുന്നു ഡിഎംകെ. പിന്നീട് അഞ്ച് സീറ്റിലേക്ക് ഉയർത്തിയെങ്കിലും അത് മതിയാകില്ലെന്നാണ് സിപിഎഎം വ്യക്തമാക്കിയത്.

കുറഞ്ഞത് കഴിഞ്ഞ തവണത്തെ പോലെ ആറു സീറ്റെങ്കിലും ലഭിക്കാത്ത പക്ഷം, ചില മണ്ഡലങ്ങളിൽ സ്വതന്ത്രമായി മത്സരിക്കാമെന്ന നിലപാടിലാണ് സിപിഎം എന്നാണ് ലഭിക്കുന്ന വിവരം. ജയസാധ്യതയുള്ള സീറ്റുകളിൽ സ്വതന്ത്ര പോരാട്ടവും മറ്റു സീറ്റുകളിൽ സഖ്യത്തിന് പിന്തുണയും നൽകാനാണ് ആലോചന.

vachakam
vachakam
vachakam

അതേസമയം കോൺഗ്രസുമായി സീറ്റ് വിഭജനത്തിൽ ഡിഎംകെ ധാരണയിലെത്തി. കോൺഗ്രസ് 28 സീറ്റുകളിൽ മത്സരിക്കും. കൂടാതെ ഒരു രാജ്യസഭാ സീറ്റും അനുവദിച്ചിട്ടുണ്ട്. ഈ കരാറിൽ എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ഇടപെടൽ നിർണായകമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam