ചെന്നൈ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഫീസ് നിരക്കുകള്‍ സ്‌കൂളുകളിലെ പ്രധാന നോട്ടീസ് ബോര്‍ഡുകളില്‍ പൊതുജനങ്ങള്‍ കാണുംവിധം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.
പുതിയ അഡ്മിഷനുകളുടെ മറവില്‍ പ്രമുഖ സ്വകാര്യ സ്‌കൂളുകള്‍ രക്ഷിതാക്കളില്‍ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നിര്‍ദ്ദേശം പാലിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നിലവില്‍ സംസ്ഥാനത്ത് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പതിമൂവായിരത്തോളം സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ നിയമം ബാധകമായിരിക്കും.
സര്‍ക്കാര്‍ നിശ്ചയിച്ച പരിധിയിലധികം തുക ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സെല്ലില്‍ നേരിട്ട് പരാതി നല്‍കാം. ഇത്തരം പരാതികളില്‍ 24 മണിക്കൂറിനകം അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ രക്ഷിതാക്കള്‍ നേരിടുന്ന ചൂഷണം തടയാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
