ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ദിവസത്തിനകം സാധാരണനിലയിൽ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ച് തുടങ്ങാനാകുമെന്നും വ്യക്തമാക്കി ഡോക്ടർമാർ. തിങ്കളാഴ്ച പ്രഭാത നടത്തത്തിനിടെ തളർച്ച അനുഭവപ്പെടാൻ കാരണം ഹൃദയമിടിപ്പിലെ വ്യതിയാനം ആണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അതേസമയം ഇതിനാവശ്യമായ ചികിത്സകൾ നൽകിവരികയാണ് എന്നും രാവിലെ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് സ്റ്റാലിനെ വിധേയനാക്കിയെന്നും, ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണനിലയിൽ ആണെന്നും ഡോക്ടർമാർ അറിയിച്ചു. അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആശുപത്രിയിൽ ഇരുന്നും വീഡിയോ കോൺഫറൻസ് വഴി അവലോകന യോഗങ്ങളിൽ സ്റ്റാലിൻ പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്