ദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ(64)യെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്.
ദില്ലി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂർ റാണയുമായുള്ള വിമാനം ലാൻഡ് ചെയ്തത്. തുടർന്ന് കനത്ത സുരക്ഷയിൽ എൻഐഎ ആസ്ഥാനത്തേക്ക് എത്തിക്കും.
തഹാവൂർ റാണയെ ദില്ലിയിൽ എത്തിക്കുന്നതിൻറെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
ദില്ലി പൊലീസിൻറെ പ്രത്യേക സംഘത്തിൻറെ അകമ്പടിയോടെയാണ് റാണയെ എത്തിക്കുന്നത്. എൻഐഎ ആസ്ഥാനത്ത് എത്തിച്ചശേഷം എൻഐഎ ഡിജിയടക്കം 12 ഉദ്യോഗസ്ഥരുടെ സംഘമായിരിക്കും റാണയെ ചോദ്യം ചെയ്യുക
ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാർ ജയിലിലേക്ക് തഹാവൂർ റാണയെ മാറ്റുമെന്നാണ് വിവരം. എൻഐഎ ഓഫിസിലേക്കുള്ള യാത്ര അതീവ രഹസ്യമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്