ബെയ്ജിംഗിൽ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

OCTOBER 26, 2025, 7:46 PM

ബെയ്ജിംഗ്: മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ ചൈനയിലെ ഇന്ത്യൻ എംബസിയിൽ അനാച്ഛാദനം ചെയ്തു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് ടാഗോർ പ്രതിമ അനാച്ഛാദനം നടന്നത്.

ടാഗോറിന്റെ ചൈനാ സന്ദർശനത്തിന് നൂറുവർഷം പിന്നിടുന്ന വേളയിൽത്തന്നെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനായത് അഭിമാനകരമാണെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് റാവത് പറഞ്ഞു.

ടാഗോറിന്റെ മാനവികതയെക്കുറിച്ചുള്ള സന്ദേശങ്ങളും ചൈനീസ് പണ്ഡിതരുമായുള്ള സൗഹൃദവും ഇരു രാജ്യങ്ങൾക്കും പ്രചോദനമായിരുന്നുവെന്നും റാവത് കൂട്ടിച്ചേർത്തു. പ്രമുഖ ചൈനീസ് ശില്പി യുവാൻ ചികുൺ ആണ് പ്രതിമ നിർമിച്ചത്.

vachakam
vachakam
vachakam

മഹാത്മാഗാന്ധിയുടെ പ്രതിമയും യുവാൻ നിർമിച്ചിട്ടുണ്ട്. ചവോയാംഗ് പാർക്കിലാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam