ടാഗോര്‍ ജയന്തി ദിനം സത്യപ്രതിജ്ഞ; ബംഗാളില്‍ ഉടന്‍ അധികാരമേല്‍ക്കാന്‍ ബിജെപി നീക്കം

MAY 4, 2026, 9:07 PM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉടന്‍ അധികാരമേല്‍ക്കാന്‍ ബിജെപി നീക്കം. വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ബിജെപി വേഗത്തിലാക്കുകയാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9 ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയില്‍ തകര്‍ത്തുവിട്ടത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ സുവേന്ദുവിന് മുന്‍തൂക്കം ലഭിച്ചെങ്കിലും ഏഴാം റൗണ്ടില്‍ മമത 19,000 വോട്ടുകള്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മമതയുടെ ലീഡ് കുറയുകയും 18 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ സുവേന്ദു 11,000 വോട്ടുകള്‍ക്ക് മുന്നിലെത്തുകയും ചെയ്തു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.

അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാമില്‍ മമതയെ വീഴ്ത്തിയ സുവേന്ദു, ഇത്തവണ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam