ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിന്?  രൂക്ഷവിമർശനവുമായി സുപ്രീം കോടതി

JULY 21, 2025, 3:18 AM

ഡൽഹി :എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിനെന്ന് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇഡിക്കെതിരെ വിമർശനമുന്നയിച്ചത്.

മുഡ അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. 

കേസിൽ കര്‍ണാടക സിദ്ധരാമയ്യയുടെ ഭാര്യക്ക് സമന്‍സ് അയക്കണമെന്ന ഇഡിയുടെ ആവശ്യവും സുപ്രിംകോടതി തള്ളി. സമൻസ് അയച്ച നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു ഇതിനെതിരെയാണ് ഇ ഡി സുപ്രിം കോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam